മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടറെ വിലക്കി ഐസിസി

മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദില്‍ഹാര ലോഗുഹെട്ടിഗേയെ വിലക്കി ഐസിസി. ഐസിസി ആന്റി കറപ്ഷന്‍ കോഡിന്റെ ലംഘനത്തിന്റെ ഭാഗമായാണ് താരത്തിനെ എട്ട് വര്‍ഷത്തേക്ക് വിലക്കിയത്. താരത്തിനെ 2019 ഏപ്രില്‍ 3ന് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടിയാണ് ഐസിസിയുടെ വിലക്ക്. ദുബായിയില്‍ നടന്ന ടി10 ലീഗില്‍ താരം ചില കറപ്ഷന്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ഐസിസി അന്വേഷണത്തില്‍ കണ്ടെത്തിയത്.

ശ്രീലങ്കയ്ക്കായി 2005ല്‍ അരങ്ങേറ്റം നടത്തിയ താരം 11 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.