അല്‍ ജസീറയോട് മാച്ച് ഫിക്സര്‍ ആരെന്ന് ആരാഞ്ഞ് ഐസിസി

Sports Correspondent

കഴിഞ്ഞ മേയില്‍ പ്രക്ഷേപണം ചെയ്ത ‘Cricket’s Match-Fixers’ എന്ന അല്‍ ജസീറയുടെ ഡോക്യുമെന്ററിയിലെ അറിയാത്ത ഒരേ ഒരു മാച്ച് ഫിക്സര്‍ ആരെന്ന് വെളിപ്പെടുത്തുവാന്‍ ടിവി ചാനലിോട് ആവശ്യപ്പെട്ട് ഐസിസി. ശേഷിക്കുന്ന എല്ലാ ആളുകളെയും ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ്(എസിയു) കണ്ടെത്തിയപ്പോള്‍ ഒരാളെ മാത്രമാണ് ഐസിസിയ്ക്ക് ഇതുവരെ കണ്ടെത്താനാകാത്തെ പോയത്.

അനീല്‍ മുനാവര്‍ എന്ന പേര് വെളിപ്പെടുത്തിയ ഡോക്യുമെന്ററിയിലെ വ്യക്തി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ അംഗമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2016 ചെന്നൈയില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ഫിക്സ് ചെയ്തുവെന്നാണ് സ്റ്റിംഗ് ഓപ്പറേഷനില്‍ അനീല്‍ വെളിപ്പെടുത്തിയത്.

അല്‍ ജസീറയോട് ആവശ്യപ്പെട്ടതിനു പിന്നാലെ പൊതു ജനങ്ങളോട് സഹായിക്കുവാനും ഐസിസി ആവശ്യപ്പെടുന്നുണ്ട്.

ബാക്കി എല്ലാവരെയും കണ്ടെത്തി ചോദ്യം ചെയ്യാനായെങ്കിലും അനീല്‍ മുനാവറിന്റെ ശരിയായ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായില്ലെന്നാണ് ഐസിസിയുടെ എസിയു ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ പറയുന്നത്.