2016 ലോക ടി20 നടത്തിയപ്പോള്‍ നികുതി ഇളവ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് അധിക ചെലവായി വന്ന 160 കോടി രൂപ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അടയ്ക്കുവാന്‍ ആവശ്യപ്പെട്ട് ഐസിസി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇത് സംബന്ധിച്ച അനുകൂല നടപടി നേടിയെടുക്കുവാന്‍ ബിസിസിഐയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഈ തുക ഐസിസിയ്ക്ക് നല്‍കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ ഐസിസിയുടെ ആവശ്യം ബിസിസിഐ നടപടി എടുക്കേണ്ടതായുണ്ട്. ബിസിസിഐയുടെ ചുമതല ഇപ്പോള്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സിനാണ്. ഈ തുക നല്‍കുവാന്‍ ബിസിസിഐയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബിസിസിഐയുടെ ഫണ്ടില്‍ നിന്ന് ഇത് കുറയ്ക്കുമെന്നും ഐസിസി അറിയിച്ചു.
കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫഇ, 2023 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യയില്‍ നിന്ന് മാറ്റി നടത്തുവാനും ആലോചനയുണ്ടെന്ന് ബിസിസിഐയോട് ഐസിസി ഭീഷണി മുഴക്കിയിട്ടുണ്ട്.