ദി ഹണ്ട്രെഡ് കരാറുകള്‍ക്ക് അടുത്ത വര്‍ഷവും സാധുതയുണ്ടാകും

- Advertisement -

ദി ഹണ്ട്രെഡിന്റെ ഭാഗമായ വനിത താരങ്ങള്‍ക്കളുടെ കരാറുകളുടെ സാധുത 2021ലും ഉണ്ടാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിലെ പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റെ ആദ്യത്തെ പതിപ്പ് ഈ വര്‍ഷം ആരംഭിക്കുവാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് കൊറോണ കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

ആവശ്യമെങ്കില്‍ താരങ്ങള്‍ക്ക് ഇപ്പോളുള്ള കരാര്‍ വേണ്ടെന്ന് വെച്ച ശേഷം പുതിയ കരാറിനെക്കുറിച്ച് ടീമുകളുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് കരാറുകള്‍ റദ്ദാക്കുവാന്‍ അധികാരമില്ലെന്നും ഇത് താരങ്ങളെ സംരക്ഷക്കുവാന്‍ വേണ്ടിയുള്ള തീരുമാനം ആണെന്നും ഇംഗ്ലണ്ട് ബോര്‍ഡ് വ്യക്തമാക്കി.

Advertisement