വിന്‍ഡീസിന് പ്രതീക്ഷ നൽകി ഹോപും പൂരനും, ഇന്ത്യയ്ക്കെതിരെ 311 റൺസ്

Sports Correspondent

ഷായി ഹോപിന്റെ ശതകത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഹോപ് 115 റൺസ് നേടി 49ാം ഓവറിൽ പുറത്തായപ്പോള്‍ 74 റൺസ് നേടിയ നിക്കോളസ് പൂരന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഷായി ഹോപ് തന്റെ നൂറാം ഏകദിനത്തിൽ ശതകം നേടിയാണ് ആഘോഷമാക്കിയത്.

Shardulthakurകൈൽ മയേഴ്സ് 39 റൺസും ഷമാര്‍ ബ്രൂക്ക്സ് 35 റൺസും നേടി ആതിഥേയര്‍ക്കായി ബാറ്റിംഗ് സംഭാവന നൽകി. ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ 3 വിക്കറ്റ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് വെസ്റ്റിന്‍ഡീസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 15 റൺസുമായി പുറത്താകാതെ നിന്നു.