കെവിൻ എംബാബു ഇനി ഫുൾഹാമിൽ

20220724 223801

വോൾഫ്സ്ബർഗ് താരം കെവിൻ എംബാബുവിനെ ഫുൾഹാം സൈൻ ചെയ്യും. ഫുൾഹാമും വോല്വ്സ്ബർഗുമായി പൂർണ്ണ ധാരണയിൽ എത്തി. 5.5 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക. എംബാബു നാളെ ഫുൾഹാമിൽ മെഡിക്കൽ പൂർത്തിയാക്കും. ഫുൾഹാം പ്രീസീസൺ ടൂർ നടത്തുന്ന പോർച്ചുഗലിൽ വെച്ച് എംബാബു ടീമിനൊപ്പം ചേരും.

27 കാരനായ റൈറ്റ് ബാക്ക് നേരത്തെ ന്യൂകാസിൽ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. 2019-20 സീസണിന് മുന്നോടിയായി വോൾഫ്സ്ബർഗിൽ ചേരുന്നതിന് മുമ്പ് സ്വിറ്റ്സർലൻഡിലെ യംഗ് ബോയ്സിനു വേണ്ടിയും എംബാബു കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 24 ബുണ്ടസ്‌ലിഗ മത്സരങ്ങൾ താരം കളിച്ചിരുന്നു. .