സാൽസ്ബർഗിന്റെ യുവ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു യുവ സ്ട്രൈക്കറിനായി രംഗത്ത്. RB സാൽസ്ബർഗ് സ്‌ട്രൈക്കർ ആയ 19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ ഒറ്റു പുതിയ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞിരുന്നു.

19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു. യുണൈറ്റഡ് അല്ലാതെ സ്പർസും താരത്തിനായി ശ്രമിക്കുന്നുണ്ട്.