ഇന്ത്യയെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – ശിഖര്‍ ധവാന്‍

Draviddhawan

ഇന്ത്യയെ അന്താരാഷ്ട്ര മത്സരത്തിൽ നയിക്കാനാകുന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് പരമ്പയുമായി ടൂര്‍ ചെയ്യുമ്പോള്‍ ബിസിസിഐ 20 അംഗ രണ്ടാം നിരയെയാണ് ശ്രീലങ്കയിലേക്ക് അയയ്ച്ചത്.

ആറോളം താരങ്ങളാണ് ഈ പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്നത്. താന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് മികച്ച ഒത്തിണക്കമുണ്ടെന്നും പറഞ്ഞ ധവാന്‍ ലങ്കന്‍ പരമ്പരയിലും അത് തുടരുമെന്ന് കരുതുകയാണെന്ന് വ്യക്തമാക്കി.

മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും വളരെ അധികം പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിഖര്‍ ധവാന്‍ കൂട്ടിചേര്‍ത്തു.

Previous articleക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലി പോരാട്ടം അർജന്റീനക്ക് ഇക്വഡോർ എതിരാളികൾ
Next articleതന്റെ രാജിയ്ക്ക് പിന്നിൽ ഹസന്‍ അലിയുമായി നടന്ന വാഗ്വാദമല്ല – യൂനിസ് ഖാന്‍