ആവേശം അവസാനം വരെ, ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ 2 വിക്കറ്റിന്റെ വിജയം നേടി ഇംഗ്ലണ്ട് വനിതകള്‍. ഇന്നലെ ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 263/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 48.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് നേടി വിജയം ഉറപ്പാക്കി.

പുറത്താകാതെ 75 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിനൊപ്പം താമി ബ്യൂമോണ്ട്(47), ആലിസ് കാപ്സി(40), നാറ്റ് സ്കിവര്‍ ബ്രണ്ട്(31) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകള്‍ക്ക് ശേഷം ഇംഗ്ലണ്ടിന്റെ വാലറ്റം തകര്‍ന്നുവെങ്കിലും 9ാം വിക്കറ്റിൽ ഹീത്തര്‍ നൈറ്റും കേറ്റ് ക്രോസും ചേര്‍ന്ന് നേടിയ 32 റൺസ് ടീമിന്റെ വിജയത്തിൽ സുപ്രധാനമായി മാറി.

കേറ്റ് ക്രോസ് 19 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ആഷ്‍ലൈ ഗാര്‍ഡ്നര്‍ മൂന്നും ജോര്‍ജ്ജിയ വെയര്‍ഹാം 2 വിക്കറ്റും നേടി.