മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്കിന്റെ ആരോഗ്യ നില ആശങ്കയിൽ ആണെന്ന് റിപ്പോർട്ടുകൾ. സ്റ്റേജ് 4 അർബുദവും ബാധിച്ച് ഗുരുതരാവസ്ഥയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ട്. 49കാരനായ സ്ട്രീക്കിനെ നിലവിൽ ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിലെ സിംബാബ്‌വെ ടീമിൽ അംഗമായ സീൻ വില്യംസ്, സ്ട്രീക്കിന്റെ അസുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. സ്ട്രീക്കിന്റെ കുടുംബവുൻ അസുഖ വിവരങ്ങൾ സ്ഥിരീകരിച്ചു. ഹീത്തിന് ക്യാൻസർ ഉണ്ട് എന്നും, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച ഡോക്ടർമാർക്ക് കീഴിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി തൃപ്തികരമാണ് എന്നും കുടുംബം പറഞ്ഞു. തുടരുന്നു, ക്രിക്കറ്റ് മൈതാനത്ത് തന്റെ ബഹുമാനപ്പെട്ട ദിവസങ്ങളിൽ എതിരാളികൾ നേരിട്ടതിന് സമാനമായി ഈ രോഗത്തിനെതിരെ പോരാടുന്നത് തുടരും.
സിംബാബ്‌വെക്ക് വേണ്ടി 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 216 വിക്കറ്റുകളും ഏകദിനത്തിൽ 239 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 23 നാല് വിക്കറ്റ് നേട്ടങ്ങളും എട്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും സ്ട്രീക്കിന്റെ പേരിൽ ഉണ്ട്. ഒരു ബാറ്റർ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 24 അർദ്ധസെഞ്ചുറികളും സഹിതം 3900-ലധികം റൺസ് നേടി. 2005 സെപ്റ്റംബറിൽ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹം അവസാനമായി സിംബാബ്‌വെയെ പ്രതിനിധീകരിച്ചത്.