ശ്രീലങ്കയുടെ കോച്ചിംഗ് സ്ഥാനം ചന്ദിക ഹതുരുസിംഗേയ്ക്ക് നഷ്ടം

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഏകദിനങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചുവെങ്കിലും ടീമിന്റെ പരിശീലകനെന്ന നിലയില്‍ ചന്ദിക ഹതുരുസിംഗേയുടെ സേവനം മതിയെന്ന് തീരുമാനിച്ച് ലങ്കന്‍ ടീം. ലഭിയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം ചന്ദിക ഹതുരുസിംഗേയെ പുറത്താക്കി പകരും താത്കാലിക കോച്ചായി ജെറോം ജയരത്നേയെ നിയമിച്ചുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബംഗ്ലാദേശിന്റെ കോച്ചായിരുന്ന ഹതുരുസിംഗേ ടീമുമായുള്ള കരാര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ലങ്കയുടെ കോച്ചായി എത്തിയത്.