നവംബർ 30, 2025-ന് റാഞ്ചിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഐ.സി.സി.യുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ യുവ പേസർ ഹർഷിത് റാണയ്ക്ക് ഔപചാരിക ശാസന. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനെ പുറത്താക്കിയ ശേഷം ഡ്രസ്സിംഗ് റൂമിന് നേർക്ക് റാണ പ്രകോപനപരമായി ആംഗ്യം കാണിച്ചത് ആർട്ടിക്കിൾ 2.5 ന്റെ ലംഘനമാണ്. മാച്ച് റെഫറി റിച്ചി റിച്ചാർഡ്‌സൺ നൽകിയ ശിക്ഷ റാണ അംഗീകരിച്ചു.
ഇതോടെ 24 മാസത്തിനിടെ താരത്തിന്റെ റെക്കോർഡിൽ ആദ്യത്തെ ഡീമെറിറ്റ് പോയിന്റ് രേഖപ്പെടുത്തി. റാണയുടെ മികച്ച പ്രകടനം ആദ്യ ഏകദിനത്തിലെ വിജയത്തിന് നിർണായകമായിരുന്നു. 28 പന്തിൽ മൂന്ന് സിക്സറുകൾ സഹിതം 37 റൺസ് നേടിയ ബ്രെവിസ് ഉൾപ്പെടെയുള്ള നിർണായക വിക്കറ്റുകൾ റാണ വീഴ്ത്തി. പരമ്പരയിലെ രണ്ടാമത്തെ ഏകദിനം ഇന്ന് റായ്പൂരിൽ നടക്കും.