ഹര്‍മ്മന്‍പ്രീതിന് ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുവാന്‍ സാധ്യത

Sports Correspondent

ഇന്ത്യയുടെ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. താരം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന്റെ ഇടയിൽ താന്‍ പുറത്തായ രീതിയിൽ അതൃപ്തി രേഖപ്പെടുത്തി സ്റ്റംപുകള്‍ തെറിപ്പിക്കുകയും അമ്പയറിനോട് കയര്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ഏകദിനത്തിനിടെ താരത്തിന്റെ പ്രവൃത്തി 4 ഡീമെറിറ്റ് പോയിന്റുകള്‍ ലഭിയ്ക്കുവാന്‍ കാരണമായി. ഇന്ത്യയുടെ അടുത്ത അസൈന്‍മെന്റ് സെപ്റ്റംബര്‍ 23 മുതൽ ഒക്ടോബര്‍ 8 വരെയുള്ള ഏഷ്യന്‍ ഗെയിംസ് ആണ്.

പ്രസന്റേഷന്‍ സെറിമണിയ്ക്കിടയിലും താരം ഒഫീഷ്യലുകള്‍ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഇതെല്ലാം ഐസിസിയുടെ ഭാഗത്ത് നിന്ന് കനത്ത നടപടിയിലേക്ക് നയിക്കുമെന്നാണ് അറിയുന്നത്.