പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷ – ഹാരിസ് റൗഫ്

- Advertisement -

മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ തനിക്കാവുമെന്നാണ് ഹാരിസ് റൗഫിന്റെ പ്രതീക്ഷ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് താരം. ടെസ്റ്റിലും തനിക്ക് സമാനമായ പ്രകടനം പുറത്തെടുക്കുവാനുകമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാരിസ് റൗഫ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇംഗ്ലണ്ടിലേക്കുള്ള സ്ക്വാഡില്‍ തനിക്ക് ഇടം പിടിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. വലിയൊരു ടൂര്‍ ആണ് ഇതെന്നും തനിക്ക് ലഭിച്ച വലിയൊരു അവസരമാണ് ഇംഗ്ലണ്ട് ടൂറെന്നും താരം വ്യക്തമാക്കി. താന്‍ മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്, അതിനാല്‍ തന്നെ തനിക്ക് അത്ര പരിചയസമ്പത്ത് ഇല്ല എന്നത് സത്യമാണ്. എന്നാല്‍ തനിക്ക് ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയുവാനുള്ള ശേഷിയുണ്ടെന്ന് താരം വ്യക്തമാക്കി.

തനിക്ക് ടെസ്റ്റ് കളിക്കണമെന്ന് മനസ്സില്‍ ഒരു നിശ്ചയം താന്‍ എടുത്തിട്ടുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ താന്‍ തുടരുമെന്നും റൗഫ് വ്യക്തമാക്കി. തനിക്ക് പല തരത്തിലുള്ള ദൗര്‍ഭല്യങ്ങളുണ്ടന്നും അതെല്ലാം ബൗളിംഗ് കോച്ച് വഖാര്‍ യൂനിസുമായി ചേര്‍ന്ന് മെച്ചപ്പെടുത്തി വരികയാണെന്നും റൗഫ് സൂചിപ്പിച്ചു.

Advertisement