സാഹിലിനെ ഒഡീഷ എഫ് സി സ്വന്തമാക്കി

1 B2iobwdfokny8vw8gygg9a
- Advertisement -

യുവ ഡിഫൻഡർ സാഹിൽ പൻവാർ ഇനി ഒഡീഷ എഫ് സിയിൽ. 21കാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആണ് ഒഡീഷയിലേക്ക് എത്തുന്നത്. ഇന്ന് ഔദ്യോഗികമായി ക്ലബ് ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാറിനൊപ്പം മൂന്നാം വർഷം ക്ലബിൽ കരാർ പുതുക്കാനും വ്യവസ്ഥയുണ്ട്.

കഴിഞ്ഞ രണ്ടു സീസണിൽ ഹൈദരാബാദ് എഫ് സിയിൽ ആയിരുന്നു സാഹിൽ കളിച്ചത്. അവസാന സീസണിൽ അവസരം തീരെ കുറഞ്ഞതോടെയാണ് താരം ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചത്. മുമ്പ് ഐ എസ് എല്ലിൽ പൂനെ സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഹിൽ. ഇന്ത്യൻ അണ്ടർ 20 ടീമിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Advertisement