ഏതാനും താരങ്ങളുടെ അരങ്ങേറ്റം ഉണ്ടാകും – ഹാര്‍ദ്ദിക് പാണ്ഡ്യ

അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കിടെ ഏതാനം താരങ്ങളുടെ അരങ്ങേറ്റം ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, രാഹുല്‍ ത്രിപാഠി എന്നിവര്‍ അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ട് മത്സരങ്ങള്‍ മാത്രമാണ് പരമ്പരയിലുള്ളത്. മത്സരത്തിനായി ഏറ്റവും മികച്ച ഇലവനെ തന്നെ തിരഞ്ഞെടുക്കുമെെന്നും എന്നാൽ ഏതാനും പുതു താരങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഹാര്‍ദ്ദിക് പറഞ്ഞത്.