ഹാർദികിന് ഈ നിയമം ബാധകമല്ലേ? ശ്രേയസിനെയും ഇഷാനെയും മാത്രം ശിക്ഷിച്ചതിനെ ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ

Newsroom

കഴിഞ്ഞ ദിവസം ഇഷാൻ കിഷനെയും ശ്രേയസ് അയ്യറിനെയും ബി സി സി ഐ കേന്ദ്ര കരാറിൽ നിന്ന് പുറത്താക്കിയിരുന്നു‌. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്തത് ആണ് ബി സി സി ഐ ഇവർക്കെതിരെ ഈ കടുത്ത നടപടിയെടുക്കാൻ കാരണം. എന്നാൽ ആഭ്യന്ത്ര ക്രിക്കറ്റ് കളിക്കാത്ത ഹാർദിക് പാണ്ഡ്യക്ക് എതിരെ ഒരു നടപടിയും ഉണ്ടായതുമില്ല. ഇതിനെ ചോദ്യം ചെയ്ത് ഇപ്പോൾ ഇർഫാൻ പത്താൻ എത്തിയിരിക്കുകയാണ്.

ഇഷാൻ 23 11 18 22 36 19 721

റെഡ് ബോൾ കളിക്കാൻ തയ്യാറാകത്ത ഹാർദിക് പാണ്ഡ്യയും അവരെ പോലുള്ള താരങ്ങളും ഇന്ത്യൻ മത്സരങ്ങൾ ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമോ എന്ന് ബി സി സി ഐ വ്യക്തമാക്കണം എന്ന് ഇർഫാൻ പറഞ്ഞു. എല്ലാവർക്കും ഈ നിയമം ബാധകമല്ല എങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ആഗ്രഹിക്കുന്ന ഫലം അവർക്ക് ഈ നടപടികൾ കൊണ്ട് കിട്ടില്ല എന്നും ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.

ഇഷൻ കിഷനും ശ്രേയസ് അയ്യറും ടാലന്റുള്ള താരങ്ങളാണ് അവർ തിരികെവരും എന്നും ഇർഫാൻ പറഞ്ഞു.