തനിക്ക് ഇപ്പോള്‍ ലഭിയ്ക്കുന്ന അവസരങ്ങളില്‍ സന്തുഷ്ടന്‍ – രവിചന്ദ്രന്‍ അശ്വിന്‍

Sports Correspondent

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയുടെ രക്ഷകനായി എത്തിയ താരത്തെ ഇന്ത്യ ഏകദിനത്തില്‍ പരിഗണിക്കണമെന്ന് അടുത്തിടെ പല ക്രിക്കറ്റ് പണ്ഡിതന്മാരും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കായി 111 ഏകദിനങ്ങളിലും 46 ടി20കളിലും കളിച്ചിട്ടുള്ള താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് 2017ല്‍ ആണ്. അതിന് ശേഷം താരത്തിനെ റെഡ് ബോള്‍ സ്പെഷ്യലിസ്റ്റായാണ് ബിസിസിഐ പരിഗണിച്ചിട്ടുള്ളത്.

തനിക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവസരം ലഭിയ്ക്കാത്തത് തന്നെ അലട്ടുന്നില്ലെന്നും ഈ ചോദ്യം തന്നോട് പലരും ചോദിക്കുമ്പോളും തനിക്ക് ചിരിയാണ് വരുന്നതെന്നും അശ്വിന്‍ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ലഭിയ്ക്കുന്ന അവസരങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും താനിപ്പോള്‍ നയിക്കുന്ന ജീവിതത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും അശ്വിന്‍ പറഞ്ഞു.