ലോകകപ്പ് സ്ഥാനത്തിനു പിന്നാലെ ഹാംഷയറുമായും കരാറിലെത്തി ക്രിസ് മോറിസ്

ആന്‍റിച്ച് നോര്‍ട്ജേ പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ക്രിസ് മോറിസിനു ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റില്‍ കളിയ്ക്കുവാന്‍ അവസരം. ജൂലൈയില്‍ ഹാംഷയറിനു വേണ്ടി കളിയ്ക്കുവാന്‍ താരം കരാര്‍ ഒപ്പിട്ടപ്പോള്‍ ഹാംഷയര്‍ ഈ സീസണില്‍ കരാറിലെത്തിയ ആദ്യ വിദേശ താരം കൂടിയായി ക്രിസ് മോറിസ്.

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ അംഗമായ താരം മുന്‍ സീസണുകളില്‍ ടീമിനായി മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഐപിഎല്‍ 2019ല്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ആയിട്ടില്ല.