ശതകത്തിന് ഒരു റണ്‍സ് അകലെയെത്തി ഹഫീസ്, ടിം സൗത്തിയ്ക്ക് നാല് വിക്കറ്റ്

Mohammadhafeez

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യില്‍ പാക്കിസ്ഥാന് 163 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന് ഈ സ്കോര്‍ നേടിയത്. 10 ഫോറം 5 സിക്സും നേടിയ ഹഫീസ് 57 പന്തില്‍ 99 റണ്‍സാണ് നേടിയത്. ഹഫീസിന്റെ ഒറ്റയാള്‍ പ്രകടനമാണ് പാക്കിസ്ഥാനെ ആദ്യ മത്സരത്തിലും മികച്ച സ്കോറിലേക്ക് നയിച്ചത്.

മുഹമ്മദ് ഫഹീസിന്റെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയിലേക്ക് വീണ ശേഷം മുഹമ്മദ് ഫഹീസ് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഷദബ് ഖാനെ(4) ടീമിന് നഷ്ടമായി. 56/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ ആ ഘട്ടത്തില്‍.

അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും ഖുഷ്ദില്‍ ഷായും ചേര്‍ന്ന് 63 റണ്‍സാണ് പാക്കിസ്ഥാന് വേണ്ടി നേടിയത്. 14 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏഴാം വിക്കറ്റില്‍ 13 പന്തില്‍ 30 റണ്‍സ് നേടി ഹഫീസ് ഇമാദ് വസീമിനൊപ്പം തിളങ്ങിയാണ് പാക്കിസ്ഥാനെ 163 റണ്‍സിലേക്ക് എത്തിച്ചത്.

Timsouthee

ന്യൂസിലാണ്ട് നിരയില്‍ നാല് വിക്കറ്റ് നേടി ടിം സൗത്തിയാണ് മികവ് പുലര്‍ത്തിയത്. താരം 21 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തന്റെ നാലോവറില്‍ നിന്ന് നാല് വിക്കറ്റ് നേടിയത്.

Previous articleസിഡ്നി ടെസ്റ്റ് ഷെഡ്യൂള്‍ പ്രകാരം നടക്കും – ക്രിക്കറ്റ് ഓസ്ട്രേലിയ
Next articleഅഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ഇറക്കുക രണ്ടാം നിരയോ?