ന്യൂസിലൻഡ് ക്രിക്കറ്റ് മാർട്ടിൻ ഗുപ്റ്റിലിനെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളിലും വെറ്ററൻ ബാറ്റർക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ കരാറിൽ നിന്ന് ഒഴിവാക്കണം എന്ന് താരം തന്നെ ബോർഡിനോട് ആവശ്യപ്പെടുക ആയിരുന്നു. ഈ കഴിഞ്ഞ ടി20 ലോകകപ്പിൽ ഗപ്‌ടിൽ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ടി20യിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് ഗുപ്റ്റിൽ.
നേരത്തെ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടും ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമും കേന്ദ്ര കരാറിൽ നിന്ന് പിന്മാറിയിരുന്നു. എന്റെ രാജ്യത്തിനായി കളിക്കുന്നത് ഒരു വലിയ ബഹുമതിയാണ്, പക്ഷേ, അതുപോലെ, നിലവിലെ സാഹചര്യങ്ങളിൽ എന്റെ മറ്റു ഓപ്ഷനുകൾ ഞാൻ പരിഗണിക്കേണ്ടത് ഉണ്ട് എന്ന് ഗുപ്റ്റിൽ പറഞ്ഞു.
ഞാൻ ഇപ്പോഴും ന്യൂസിലാൻഡിൽ കളിക്കാൻ ഉണ്ടാകും ഒപ്പം മറ്റ് അവസരങ്ങളും തനിക്ക് നോക്കാം. ഒപ്പം എനിക്ക് എന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിയും – അദ്ദേഹം പറഞ്ഞു. ഇനി വിദേശ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ ആകും ഗുപ്റ്റിലിനെ അധികം കാണാൻ കഴിയുക.
122 മത്സരങ്ങളിൽ നിന്ന് 31.81 ശരാശരിയിൽ 3531 റൺസും രണ്ട് സെഞ്ചുറികളും 20 അർധസെഞ്ചുറികളും സഹിതം 135.70 സ്‌ട്രൈക്ക് റേറ്റും നേടിയിട്ടുള്ള ഗപ്‌ടിൽ ടി20യിൽ കിവികൾക്കായി ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ കൂടിയാണ്.