ഡേവിഡ് സാക്കറിനു പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ലോകകപ്പില്‍ ബൗളര്‍മാര്‍ക്ക് പുതിയ സഹായി

Sports Correspondent

ഫെബ്രുവരിയില്‍ ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചെന്ന നിലയില്‍ നിന്ന് വിരമിച്ച ഡേവിഡ് സാക്കറിനു പകരക്കാരനെ പ്രഖ്യാപിച്ച് ോസ്ട്രേലിയ. ആഡം ഗ്രിഫിത്തിനെയാണ് ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഗ്രിഫിത്തിനൊപ്പം ആഷസ് പരമ്പരയാകുമ്പോള്‍ ട്രോയി കൂളിയും രംഗത്തെത്തും. ഇരുവരും മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ക്കൊപ്പം പ്രവര്‍ത്തിക്കും.

2011ല്‍ വിരമിച്ച ഗ്രിഫിത്ത് ടാസ്മാനിയയുടെ മുഖ്യ കോച്ചായി 2017ല്‍ ചുമതലയേറ്റിരുന്നു. ഏപ്രില്‍ 2016ല്‍ ചെറിയ കാലയളവില്‍ ഓസ്ട്രേലിയയുടെ കോച്ചായും പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ് ജൂലൈയില്‍ സാക്കര്‍ ഓസ്ട്രേലിയന്‍ കോച്ചായി ചുമതലയേറ്റത്. ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ മുഖ്യ കോച്ച് കൂടിയാണ് ആഡം ഗ്രിഫിത്ത്.