ഗ്രെഗ് ചാപ്പൽ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയിപ്പിക്കുവാന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. ഗ്രെഗ് ചാപ്പലിനെ ചുറ്റിപ്പറ്റി എന്തൊക്കെ വിവാദം ഉണ്ടായാലും ഇക്കാര്യം നമുക്ക് മറക്കാനാകില്ല എന്ന് റെയ്‍ന പറഞ്ഞു. തന്റെ ആത്മകഥയായ “Believe, What Life and Cricket Taught me” ല്‍ ആണ് റെയ്‍ന ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ കോച്ചിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
2005 മുതഷ 2007 വരെയാണ് ഗ്രെഗ് ചാപ്പൽ ഇന്ത്യന്‍ കോച്ചായി തുടര്‍ന്നത്. 2007 ലോകകപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. തന്റെ അഭിപ്രായത്തിൽ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു തലമുറയെ വാര്‍ത്തെടുത്തതിന്റെ ക്രെഡിറ്റ് ഗ്രെഗ് ചാപ്പലിന് അര്‍ഹമായതാണെന്നാണ് എന്നും അദ്ദേഹം പാകിയ വിത്തുകളാണ് ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം 2011ൽ നല്‍കിയതെന്നും റെയ്‍ന പറഞ്ഞു.
അദ്ദേഹത്തിന്റെ കരിയറിൽ വിവാദങ്ങളായിരുന്നു കൂടുതലെങ്കിലും വിജയത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളെ പഠിപ്പിച്ചത് ഗ്രെഗ് ചാപ്പലായിരുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. വളരെ അഗ്രസീവും ഭയമില്ലാത്തതുമായ കോച്ചിംഗ് ശൈലിയായിരുന്നു ചാപ്പലിന്റേതെന്നും 90കളിലും 2000ത്തിലും ഇന്ത്യ വ്യക്തി കേന്ദ്രീകൃതമായിരുന്നുവെങ്കില്‍ ചാപ്പലെത്തിയ ശേഷമാണ് ടീം ആയി ഇന്ത്യ ഉയര്‍ന്നതെന്നും റെയ്‍ന വ്യക്തമാക്കി.
ഇന്ത്യ 14 മത്സരങ്ങള്‍ തുടര്‍ച്ചയായി ചേസ് ചെയ്ത് വിജയിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നുവെന്നാമ് റെയ്‍ന പറഞ്‍ത്. ധോണി, യുവരാജ്, തന്നെ ഉള്‍പ്പെടെ പലരെയും ചാപ്പൽ സഹായിച്ചിട്ടുണ്ടെന്നും മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കുക എന്ന ദൗത്യം തങ്ങളെ ഏല്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റെയ്‍ന വ്യക്തമാക്കി.