ഗ്രെഗ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഐസിസിയുടെ അടുത്ത ടേം ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് ബാര്‍ക്ലേയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

എതിരാളികളില്ലാതെയാണ് ബാര്‍ക്ലേയുടെ തിര‍ഞ്ഞെടുപ്പ് നടന്നത്. സിംബാബ്‍വേ ക്രിക്കറ്റ് തലവന്‍ ഡോ ടവേംഗ്വ മുഖുഹ്‍ലാനി നാമനിര്‍ദ്ദേശ പത്രിക നൽകിയെങ്കിലും അദ്ദേഹം പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.

മുന്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് തലവന്‍ ആയിരുന്ന ബാര്‍ക്ലേ 2020 ഡിസംബറിലാണ് ആദ്യമായി ഐസിസി ചെയര്‍മാനായി സ്ഥാനം ഏറ്റെടുക്കുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ബാര്‍ക്ലേയുടെ അടുത്ത ടേം.