ബാഗ്ഗി ഗ്രീന്‍ ജേഴ്സി അണിയുമ്പോള്‍ പോസിറ്റീവായും അഗ്രസ്സീവായും കളിക്കേണ്ടതുണ്ടെന്ന് കാമറൺ ഗ്രീനിനോട് ആവശ്യപ്പെട്ട് ഷെയിന്‍ വാട്സൺ. എന്നാൽ കാമറൺ ഗ്രീന്‍ മനസ്സിലാക്കേണ്ട കാര്യം ഏതെല്ലാം ബോളുകള്‍ സ്കോര്‍ ചെയ്യാനാകും ഏതെല്ലാം ബോളുകള്‍ അപകടകരമായിരുന്നുവെന്നും തിരിച്ചറിയുവാന്‍ കഴിയണമെന്നാണ് ഷെയിന്‍ വാട്സൺ പറഞ്ഞത്.
ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീന്‍ 452 റൺസാണ് നേടിയത്. ഐപിഎലില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അത് താരങ്ങള്‍ക്കെല്ലാം ട്രാന്‍സിഷന്‍ പിരീഡ് ആണെന്നും ന്യൂ ബോള്‍ നേരിടുന്നത് ആവും ഇവര്‍ക്ക് മുന്നിലുള്ള ആദ്യ കടമ്പയെന്നും ഷെയിന്‍ വാട്സൺ പറഞ്ഞത്.














