ഗ്രീന്‍ കംപ്ലീറ്റ് പാക്കേജ് – പാറ്റ് കമ്മിന്‍സ്

Camerongreen

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീന്‍ കംപ്ലീറ്റ് പാക്കേജ് ആണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ടീം 68/0 എനന നിലയിൽ നിന്ന് 56 റൺസ് നേടുന്നതിനിടെ 10 വിക്കറ്റ് നഷ്ടമായി 124 റൺസിന് പുറത്തായത്.

റോറി ബേൺസിനെയും സാക്ക് ക്രോളിയെയും ദാവിദ് മലനെയും പുറത്താക്കി ഗ്രീന്‍ ആണ് ഈ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. 6 ഓവറിൽ 21 റൺസ് വിട്ട് നല്‍കി താരം നേടിയ മൂന്ന് വിക്കറ്റ് സ്പെല്ലിന് പുറമെ പരമ്പരയിൽ ബാറ്റ് കൊണ്ടും താരം നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്.

ട്രാവിസ് ഹെഡുമായി 121 റൺസ് ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടിൽ 74 റൺസ് ഹെഡിന്റെ ആയിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഗ്രീനിന്റെ സാന്നിദ്ധ്യം തനിക്ക് ഏറെ സന്തോഷം തരുന്നതാണെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ഓരോ ഇന്നിംഗ്സിലും 10-15 ഓവറുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ പ്രഭാവമുള്ള പ്രകടനമാണ് താരം പുറത്തെടുക്കാറെന്നും കമ്മിന്‍സ് സൂചിപ്പിച്ചു.

Previous articleമലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും
Next article“എ എഫ് സി‌ കപ്പിൽ എല്ലാ കളികളും വിജയിക്കുക തന്നെയാണ് ഗോകുലത്തിന്റെ ലക്‌ഷ്യം,” ഹെഡ് കോച്ച് വിൻസെൻസോ