മലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും

Images (10)

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സിനീയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ജനുവരി 28,29,30. തിയ്യതികളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തും. മലപ്പുറം ജില്ലയില്‍ സ്ഥിരം പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.

സബ്ജൂനിയര്‍ വിഭാഗത്തില്‍ 2006 ജനുവരി 01 ന് ശേഷം ജനിച്ചവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ 2004 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും,യൂത്ത് വിഭാഗത്തില്‍ 2001 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും, സീനിയര്‍ പുരുഷ വനിത വിഭാഗങ്ങളിലുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ജനുവരി 24 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ഫോമില്‍ നേരിട്ടോ, സെക്രട്ടറി ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ,സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.

Previous articleഡച്ച് ലീഗിൽ പുതിയ റെക്കോർഡ് ഇട്ട് എറിക് ടെൻ ഹാഗ്! പഴങ്കഥയായത് വാൻ ഹാലിന്റെ റെക്കോർഡ്
Next articleഗ്രീന്‍ കംപ്ലീറ്റ് പാക്കേജ് – പാറ്റ് കമ്മിന്‍സ്