ഗ്രഹാം തോര്‍പ്പ് അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ച്

Sports Correspondent

അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായി ഗ്രഹാം തോര്‍പ്പിനെ നിയമിച്ചു. താത്കാലിക കോച്ചായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റുവര്‍ട് ലോയിൽ നിന്നാവും ഗ്രഹാം ചുമതലയേൽക്കുക. ലാന്‍സ് ക്ലൂസ്നര്‍ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോളാണ് അഫ്ഗാന്‍ ബോര്‍ഡ് സ്റ്റുവര്‍ട് ലോയ്ക്ക് താത്കാലിക ചുമതല നൽകിയത്.

അയര്‍ലണ്ടിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ പര്യടനം ആവും തോര്‍പ്പിന്റെ ആദ്യ ദൗത്യം. ജൂലൈയിലാണ് ഈ പരമ്പര. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യും ആണ് പരമ്പരയിലുണ്ടാകുക.