മന്‍പ്രത് ഗോണി ഗ്ലോബല്‍ ടി20 കാനഡയിലേക്ക്, ഇടം ലഭിച്ചത് യുവരാജിന്റെ ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് മന്‍പ്രീത് ഗോണി. ടൊറോണ്ടോ നാഷണല്‍സ് ടീമില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇന്ത്യയില്‍ പ്രാദേശിക ക്രിക്കറ്റില്‍ സജീവമാണെങ്കില്‍ പോലും ബിസിസിഐയുടെ അനുമതി ലഭിക്കില്ല എന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനമെന്ന് വേണം വിലയിരുത്തുവാന്‍.

യുവരാജ് സിംഗിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കാനഡ ടി20 ലീഗിലേക്ക് യാത്രയാകുന്ന രണ്ടാമത്തെ പഞ്ചാബ് താരമാണ് ഗോണി. ഇരുവരും ലീഗിലും ഒരേ ടീമിനു വേണ്ടിയാണ് കളിയ്ക്കുന്നതെന്നതാണ് പ്രത്യേകത. ഗോണി 2 ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഹോങ്കോംഗും ബംഗ്ലാദേശുമായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികള്‍.