മാക്സ്വെല്‍ ഏഴാം നമ്പറില്‍ തന്നെ ഇറങ്ങുമെന്ന് ലാംഗര്‍

Sports Correspondent

അലന്‍ ബോര്‍ഡറും പല മുന്‍ ക്രിക്കറ്റ് താരങ്ങളും മാക്സ്വെല്ലിനെ വേണ്ട വിധം ഓസ്ട്രേലിയ ഉപയോഗിക്കുന്നില്ലെന്ന് പറയുമ്പോളും ഒരു കുലുക്കവുമില്ലാതെ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയോട് തോറ്റത്തില്‍ അധികം വിഷമിക്കേണ്ടതില്ലെന്നും ഇതെല്ലാം ടീമിനു ഒരു പാഠമായി ഉള്‍ക്കൊള്ളാവുന്നതാണെന്നും ജസ്റ്റിന്‍ ലാംഗര്‍ മാക്സ്വെല്‍ ഏഴാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യുമെന്നും അറിയിച്ചു.

ആദ്യ മത്സരത്തില്‍ ചുരുക്കം പന്തുകള്‍ മാത്രം നേരിടുവാന്‍ അവസരം ലഭിച്ച മാക്സ്വെല്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിന്ന് 48 റണ്‍സാണ് നേടിയത്. ആദ്യ മത്സരത്തില്‍ താരത്തിനെ ഏഴാം നമ്പറില്‍ കളിപ്പിച്ചതില്‍ ഒട്ടനവധി താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആര്‍ക്കും ചെവി കൊടുക്കുന്നതായി തോന്നുന്നില്ല.

മാക്സ്വെല്ലിനു ഏറ്റവും അനുയോജ്യമായ സ്ഥാനം ഏഴാം നമ്പര്‍ ആണെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നത്. ആരും തന്നെ താരത്തിനു സ്ഥാനക്കയറ്റം നല്‍കുമെന്ന് മോഹിക്കുകയും വേണ്ടെന്ന് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടു.