ടീമിന്റെ ആവശ്യം ഏഴാമനായി ബാറ്റ് ചെയ്യാനാണെങ്കില്‍, എനിക്ക് അതില്‍ സന്തോഷമേയുള്ളു – ഗ്ലെന്‍ മാക്സ്വെല്‍

- Advertisement -

ഐപിഎലില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ഓസ്ട്രേലിയ വളരെ അധികം വില കല്പിക്കുന്ന താരമാണ് ഗ്ലെന്‍ മാക്സ്വെല്‍. ഓസ്ട്രേലിയ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഏഴാമത് ഇറങ്ങി ഏഴ് സിക്സുകള്‍ ഉള്‍പ്പെടെ 108 റണ്‍സാണ് അവസാന ഏകദിനത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. പരമ്പരയില്‍ താരം ഒരു അര്‍ദ്ധ ശതകവും നേടിയിരുന്നു. ആ പ്രകടനം ഐപിഎലിലേക്ക് എത്തിക്കുവാന്‍ താരത്തിന് കഴിയാതെ പോയി.

ടീം തന്നോട് ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും താന്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നാണ് ഗ്ലെന്‍ മാക്സ്വെല്‍ പറഞ്ഞത്. ഏത് സ്ഥാനത്താണെങ്കിലും തനിക്ക് അതുമായി അഡ്ജസ്റ്റ് ചെയ്യാനാകുമെന്നാണ് മാക്സ്വെല്‍ വ്യക്തമാക്കിയത്. തനിക്ക് കഴിഞ്ഞ പരമ്പര പോലെ മികവ് പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ അത് നടന്ന് കൊള്ളണമെന്നില്ലെന്ന് തനിക്ക് തന്നെ വ്യക്തമായി അറിയാമെന്നും മാക്സ്വെല്‍ വ്യക്തമാക്കി.

Advertisement