ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലാമോര്‍ഗനു വേണ്ടി ശേഷിക്കുന്ന സീസണില്‍ കളിക്കുവാനുള്ള കരാറിലേര്‍പ്പെട്ട സ്റ്റീഫന്‍ കുക്ക്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ താരം ടീമിലെ ഓവര്‍സീസ് താരമായാണ് ടീമിലെത്തുന്നത്. ഷോണ്‍ മാര്‍ഷിന്റെ പരിക്കിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് താരം പരിഗണിക്കപ്പെട്ടത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഗ്ലാമോര്‍ഗന്റെ അവസാന നാല് മത്സരങ്ങളില്‍ താരത്തിന്റെ സേവനം ടീമിനു ലഭിക്കും.
COOK// New overseas signing Stephen Cook will be available for our final 4⃣ @CountyChamp matches of the season, starting with our away match against @DerbyshireCCC on Tuesday #GoGlam pic.twitter.com/z0HkAtHUlB
— Glamorgan Cricket 🏏 (@GlamCricket) September 2, 2018
നാളെ ഡെര്ബിഷയറിനെതിരെയാവും സ്റ്റീഫന്‍ കുക്ക് ഗ്ലാമോര്‍ഗനു വേണ്ടി ആദ്യ മത്സരം കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് കുക്ക്.