സ്റ്റെർലിംഗിന് പരിക്ക്, ഇംഗ്ലീഷ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റേർലിംഗിന് പരിക്ക്. പുറം വേദനയനുഭവപ്പെട്ട താരം ഇംഗ്ലീഷ് ടീമിനൊപ്പം ചേരില്ല. ഇന്റർനാഷണൽ ബ്രേക്കിൽ ഇംഗ്ലണ്ടിനൊപ്പം രണ്ട് മത്സരങ്ങൾ കളിക്കാനുള്ള ടീമിൽ സ്റ്റേർലിംഗും ഉൾപ്പെട്ടിരുന്നു. എന്നാൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരം ചികിത്സയ്ക്കായി ക്ലബിനൊപ്പം ചേർന്നു. പരിക്ക് ഗുരുതരമല്ല. ഒരാഴ്ചക്കകം സ്റ്റെർലിംഗ് തിരിച്ചെത്തും.

സ്വിറ്റ്സർലാന്റിനെതിരെയും സ്പെയിനിനെതിരെയും ആണ് ഇംഗ്ലണ്ട് ഈ വരുന്ന ആഴ്ച കളിക്കേണ്ടത്. സ്റ്റെർലിംഗ് പുറത്തായെങ്കിലും പകരക്കാരനെ സൗത്ഗേറ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 22 അംഗ ടീമായി ഇംഗ്ലീഷ് ടീം ഇപ്പോൾ കുറഞ്ഞു.

Previous articleസ്റ്റീഫന്‍ കുക്കുമായി കരാറിലെത്തി ഗ്ലാമോര്‍ഗന്‍
Next articleപ്രീ സീസണ്‍ ക്യാമ്പില്‍ ടിം പെയിനിന്റെ അഭാവം