സെഞ്ച്വറിക്കായുള്ള നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വെറും 85 പന്തിൽ 101 റൺസ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ മികച്ച പ്രകടനമാണ് നടത്തിയത്. രോഹിതിന്റെ ഇന്നിംഗ്‌സിൽ 9 ഫോറുകളും 6 സിക്‌സറുകളും ഉണ്ടായിരുന്നു. രോഹിതിന് ഇത് 3 വർഷത്തിനുള്ളിലെ അദ്ദേഹത്തിന്റെ ആദ്യ ഏകദിന സെഞ്ചുറിയും 16 മാസത്തിന് ശേഷം ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമാണ്.
ശർമ്മയുടെ 30-ാം ഏകദിന സെഞ്ചുറിയാണിത്.1100 ദിവസങ്ങൾക്ക് ശേഷമാണ് ശർമ്മയുടെ ഒരു ഏകദിന സെഞ്ച്വറി വരുന്നത്. മത്സരത്തിൽ വിജയിക്കാൻ ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ രോഹിതിനും ഗില്ലിനും ഇന്ന് ആയിരുന്നു.ഇരുവരും സെഞ്ച്വറി നേടിയാണ് ഇന്ന് മടങ്ങിയത്. ശർമ്മ ഫോമിലേക്ക് ഉയർന്നത് ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഊർജ്ജമാകും.