ലമ്പാർഡിന് പകരം ബിയെൽസയെ എത്തിക്കാൻ എവർട്ടൺ ചർച്ചകൾ

Picsart 23 01 24 15 21 43 691

എവർട്ടൺ ഫുട്ബോൾ ക്ലബ് മുൻ ലീഡ്സ് യുണൈറ്റഡ് മാനേജർ മാഴ്‌സെലോ ബിയെൽസയുമായി മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി എന്ന് റിപ്പോർട്ടുകൾ. ഇന്നലെ ആയിരുന്നു ഫ്രാങ്ക് ലാംപാർഡുമായി പിരിയാൻ എവർട്ടൺ ക്ലബ് തീരുമാനിച്ചത്. ലീഡ്‌സിൽ ഗംഭീര ഫുട്ബോൾ കളിപ്പിച്ച് പേരുകേട്ട പരിശീലകനാണ് ബിയൽസ. അവിടെ അദ്ദേഹം ടീമിനെ പ്രീമിയർ ലീഗിലേക്ക് പ്രമോഷനിലേക്ക് നയിക്കുകയും ആവേശകരമായ ഫുട്ബോൾ ബ്രാൻഡ് കളിക്കുകയും ചെയ്തു.

ബിയെലസ 23 01 24 15 21 54 122

ബിയൽസ ഈ ജോലി ഏറ്റെടുക്കുകയാണെങ്കിൽ എവർട്ടൺ ആരാധകർക്ക് അത് വലിയ പ്രതീക്ഷയും സന്തോഷവും നൽകും. എന്നാൽ ഇതുവ്രെ താൻ സ്ഥാനം സ്വീകരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയും ബിയൽസ നൽകിയിട്ടില്ല. എവർട്ടൺ എഫ്‌സി നിലവിൽ പ്രീമിയർ ലീഗിൽ നിലവിൽ 19-ാം സ്ഥാനത്ത് കഷ്ടപ്പെടുകയാണ്.