ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവർക്കൊപ്പം ഗില്ലിനെ ഇപ്പോൾ തന്നെ താരതമ്യം ചെയ്യുന്ന നീതിയല്ല എന്ന് ഗാരി കിർസ്റ്റൺ. ഗിൽ മികച്ച താരമാണെന്നും എല്ലാ ഫോർമാറ്റിലും ഉയരങ്ങളിൽ എത്താനുള്ള ടാലന്റ് ഗില്ലിന് ഉണ്ട് എന്നും ഗാരി പറഞ്ഞു.
“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാകാൻ ഉള്ള അസാമാന്യമായ വൈദഗ്ധ്യവും നിശ്ചയദാർഢ്യവുമുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കത്തിൽ അദ്ദേഹത്തെ തന്നെ സച്ചിനോടും വിരാടിനോടും താരതമ്യപ്പെടുത്തുന്നത് അന്യായമാണ്.” അദ്ദേഹം പറഞ്ഞു. “ഗില്ലിന് വിജയകരമായി കരിയർ ഉണ്ടാക്കാനുള്ള കളിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളും അവൻ തിളങ്ങും” ക്രിക്ക്ബസിനോട് സംസാരിക്കവെ കിർസ്റ്റൺ പറഞ്ഞു.
ഗിൽ ഈ കഴിഞ്ഞ ഐ പി എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിലും 157.80 സ്‌ട്രൈക്ക് റേറ്റിലും 890 റൺസ് നേടി ടോപ് സ്കോറർ ആയിരുന്നു. ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനായി ഒരുങ്ങുകയാണ് ഗിൽ.