എല്ലാ മത്സരത്തിനും ഇല്ലാത്ത ഒരു ക്യാപ്റ്റനെ ഇന്ത്യക്ക് ആവശ്യമില്ല എന്ന് ഗവാസ്കർ

Newsroom

എല്ലാ മത്സരങ്ങളും കളിക്കാൻ ഉണ്ടാകാത്ത ഒരു ക്യാപ്റ്റനെ ഇന്ത്യക്ക് വേണ്ട എന്ന വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഈ ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒപ്പം രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ ഒരു ആവശ്യത്തിനായി രോഹിത് പോവുകയും മാത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുകയുമായിരുന്നു ഉണ്ടായത്‌.

ഗവാസ്കർ 23 03 23 01 58 26 932

അടിയന്തര സാഹചര്യങ്ങളിലൊഴികെ “കുടുംബ പ്രതിബദ്ധതകൾ” പറഞ്ഞു മാറി നിൽക്കുന്ന ഒരു സംഭവം നടക്കരുത് എന്ന് ഗവാസ്കർ പറഞ്ഞു. ക്യാപ്റ്റൻ എല്ലാ കളികളും കളിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു മത്സരത്തിന് ഒരു സ്ഥലത്തും ബാക്കി മത്സരത്തിന് മറ്റൊരു സ്ഥലത്തും ഉള്ള ക്യാപ്റ്റൻ നിങ്ങൾക്ക് ഉണ്ടാകരുത്. അത് വളരെ പ്രധാനമാണ്. ഗവാസ്‌കർ സ്റ്റാർ സ്‌പോർട്ടിനോട് പറഞ്ഞു

“ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾക്ക് ഒരു കുടുംബ പ്രതിബദ്ധതയുണ്ടാകരുത്; അത് ഒരു അടിയന്തിര സാഹചര്യത്തിലല്ലാതെ ഇങ്ങനെ പോകാൻ ആവില്ല. അടിയന്തരാവസ്ഥ ഇതല്ല എന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്നും ഗവാസ്കർ പറഞ്ഞു.