വിരാട് കോഹ്‌ലിക്കെതിരെ വിമർശനവുമായി സുനിൽ ഗാവസ്‌കർ

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ രംഗത്ത്. ബംഗ്ളദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിന് ശേഷം വിരാട് കോഹ്‌ലി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ പ്രകീർത്തിച്ചതാണ് സുനിൽ ഗവാസ്കറിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ ക്യാപ്റ്റനായി സൗരവ് ഗാംഗുലി വന്നതിന് ശേഷമാണ് ഇന്ത്യൻ ടീമിന്റെ മനോഭാവത്തിൽ മാറ്റം വന്നതെന്ന് മത്സര ശേഷം വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രസ്താവനയുമായി ഗാവസ്‌കർ രംഗത്തെത്തിയത്.

ഇന്ത്യയുടെ വിജയം മികച്ചതായിരുന്നെന്ന് പറഞ്ഞ ഗാവസ്‌കർ ഒരു കാര്യം കൂടി പറയാൻ ഉണ്ടെന്ന് പറഞ്ഞാണ് വിരാട് കോഹ്‌ലിയെ വിമർശിച്ചത്. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റയതുകൊണ്ടാവാം വിരാട് കോഹ്‌ലി ഗാംഗുലിയെ പറ്റി നല്ല കാര്യങ്ങൾ പറഞ്ഞതെന്ന് ഗാവസ്‌കർ പറഞ്ഞു. ഇന്ത്യൻ എഴുപതുകളിലും എൺപതുകളിലും മത്സരങ്ങൾ ജയിച്ചിരുന്നുവെന്നും ഗാവസ്‌കർ കോഹ്‌ലിയെ ഓർമിപ്പിച്ചു.  ഒരുപാട് ആരാധകർ ക്രിക്കറ്റ് 2000ലാണ് തുടങ്ങിയതെന്ന് വിചാരിക്കുന്നുവെന്നും ഇന്ത്യൻ ടീം എഴുപതുകളിൽ വിദേശത്ത് ജയച്ചിരുന്നുവെന്നും ഗാവസ്‌കർ ഓർമിപ്പിച്ചു.