ഹെഡ് കോച്ച് ഗൗതം ഗംഭീറിൻ്റെ സമീപനം രാഹുൽ ദ്രാവിഡിൻ്റേതിൽ നിന്ന് വ്യത്യസ്തമാണ് എന്ന് രോഹിത് ശർമ്മ. എങ്കിലും ഗംഭീറുമായും പുതിയ സപ്പോർട്ട് സ്റ്റാഫുകളുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മതിച്ചു. ജൂലൈയിൽ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗംഭീർ ബംഗ്ലാദേശിനെതിരെ ചെന്നൈയിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീമിനെ പരിശീലിപ്പിക്കും. ഗംഭീറിന്റെ പരിശീലകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയാകും ഇത്.

“രാഹുൽ ഭായിക്കും മുൻ സ്റ്റാഫിനും വ്യത്യസ്തമായ ശൈലി ആയിരുന്നു, എന്നാൽ പുതിയ പരിശീലകർ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത് സ്വാഭാവികമാണ്,” രോഹിത് പറഞ്ഞു. “എനിക്ക് ഗൗതമിനെയും അഭിഷേക് നായരെയും വളരെക്കാലമായി അറിയാം, ഞങ്ങൾ നല്ല ജോലി അന്തരീക്ഷം വികസിപ്പിച്ചെടുത്തിട്ടുണ്ട്.” രോഹിത് പറഞ്ഞു.