ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗംഭീർ. ബി സി സി ഐ ഇന്ന് ഔദ്യോഗികമായി ഗംഭീറിന്റെ നിയമനം പ്രഖ്യാപിച്ചു. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീർ വരുന്നത്. ലോകകപ്പ് അവസാനിച്ചതോടെ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം ഗംഭീറിനെ ബി സി സി ഐ ഈ ജോലിക്ക് ആയി ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയിരുന്നു.
സ്റ്റീഫൻ ഫ്ലെമിംഗിനെ നേരത്തെ ബി സി സി ഐ പരിഗണിച്ചിരുന്നു എങ്കിലും ഗംഭീർ ഇന്ത്യയുടെ പരിശീലകനാകാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞതോട് ബി സി സി ഐ മറ്റു അപേക്ഷകൾ പരിഗണിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
It is with immense pleasure that I welcome Mr @GautamGambhir as the new Head Coach of the Indian Cricket Team. Modern-day cricket has evolved rapidly, and Gautam has witnessed this changing landscape up close. Having endured the grind and excelled in various roles throughout his… pic.twitter.com/bvXyP47kqJ
— Jay Shah (@JayShah) July 9, 2024
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ സജീവമാണ് ഗംഭീർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശ്ടാവായി മികച്ച പ്രകടനമാണ് ഗംഭീർ നടത്തിയത്. അവർ ഐ പി എൽ ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേശകനായും നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.
വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം ആയിരിക്കും ഗഭീറിന്റെ ആദ്യ ദൗത്യം. ഇതിനായുള്ള ടീം അടുത്ത ദിവസങ്ങളിൽ ഗഭീർ തിരഞ്ഞെടുക്കും.