ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനും ഭാവി ടെസ്റ്റ് പരമ്പരയ്ക്കും വേണ്ടി ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. അടുത്തിടെ ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് നയിച്ച ഗംഭീർ, ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്.

വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ഇന്ത്യക്ക് നല്ല വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, റെഡ്-ബോൾ ക്രിക്കറ്റിൽ ടീം തിരിച്ചടികൾ നേരിട്ടു. ഗംഭീറിന്റെ കീഴിൽ, ന്യൂസിലൻഡിനെതിരായി സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കനത്ത തോൽവി ഏറ്റുവാങ്ങി, ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടു. അതുകൊണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലാണ് ഗംഭീർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യ എ ടീമിനൊപ്പം യാത്ര ചെയ്യുന്നത പുതിയ യുവതാരങ്ങളെ അടുത്ത് വീക്ഷിക്കാനും ഒപ്പം ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനുൻ ഇന്ത്യൻ കോച്ചിന് അവസരം നൽകും.