കപിൽ ദേവിന് പിന്നാലെ ഗെയ്ക്‌വാദും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെ മറ്റൊരു അംഗമായ അൻഷുമാൻ ഗെയ്ക്‌വാദും കമ്മിറ്റിയിൽ നിന്ന് രാജി വെച്ച്. ഇന്ത്യൻ പരിശീലകരെ നിയമിക്കാനുള്ള കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു കപിൽ ദേവും അൻഷുമാൻ ഗെയ്ക്‌വാദും. നേരത്തെ കമ്മിറ്റിയിലെ മറ്റൊരു മെമ്പറായ മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ശാന്ത രംഗസ്വാമിയും കമ്മിറ്റിയിൽ നിന്ന് രാജി വെച്ചിരുന്നു.

കപിൽ ദേവും ശാന്ത രംഗസ്വാമിയും രാജി വെച്ചതിനെ തുടർന്നാണ് താനും രാജി വെച്ചതെന്ന് ഗെയ്ക്‌വാദ് പറഞ്ഞു. കൂടാതെ വിനോദ് റായ് ഈ കമ്മിറ്റി നിലവിൽ ഇല്ലെന്ന് അറിയിക്കുകയും ചെയ്തതോടെ താൻ രാജി വെക്കുകയായിരുന്നെന്ന് ഗെയ്ക്‌വാദ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് താൻ രാജി സമർപ്പിച്ചതെന്നും ഗെയ്ക്‌വാദ് കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെയും വനിതാ ടീമിന്റെ പരിശീലകനായി ഡബ്ലിയു രാമനെയും നിയമിച്ചത് ഈ കമ്മിറ്റിയായിരുന്നു.

Previous articleപോഗ്ബയും ബിസാകയുമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോളണ്ടിലേക്ക്
Next articleഅനുമതി ഇല്ലാത്ത താരത്തെ കളിപ്പിച്ചു ലിവർപൂളിന് വൻ പിഴ