അനുമതി ഇല്ലാത്ത താരത്തെ കളിപ്പിച്ചു ലിവർപൂളിന് വൻ പിഴ

ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ അംഗീകാരമില്ലാത്ത താരത്തെ കളിപ്പിച്ചതിന് ലിവർപൂളിന് വലിയ പിഴ. 2ലക്ഷം യൂറൊയോളമാണ് ലിവർപൂളിന് ഇംഗ്ലീഷ് എഫ് എ പിഴ ചുമത്തിയിരിക്കുന്നത്. മൂന്നാം റൗണ്ടിൽ എം കെ ഡോൺസിനെതിരായ മത്സരത്തിൽ സബ്ബായി സ്പാനിഷ് യുവ താരം പെഡ്രോ ചിരിവെല ലിവർപൂളിനായി സബ്ബായി ഇറങ്ങിയിരുന്നു. സ്പാനിഷ് ക്ലബായ എക്സ്ട്രിമദുരയിൽ ലോണിൽ ആയിരുന്ന താരത്തെ ലിവർപൂളിനായി കളിപ്പിക്കണമെങ്കിൽ ഫുട്ബോൾ അസോസിയേഷന്റെ അനുമതി വേണമായിരുന്നു.

മത്സരം 2-0ന് വിജയിച്ച ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് കടന്നിരുന്നു. ഇനി അടുത്ത മത്സരത്തിൽ ആഴ്സണലിനെ ആണ് ലിവർപൂൾ നേരിടുക. ഒക്ടോബർ 29നായിരിക്കും മത്സരം.

Previous articleകപിൽ ദേവിന് പിന്നാലെ ഗെയ്ക്‌വാദും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു
Next articleകളിക്കുന്നത് പഴയ ടർഫിൽ, പരാതിയുമായി സോൾഷ്യർ