പോഗ്ബയും ബിസാകയുമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോളണ്ടിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് ക്ലബായ എ സെഡ് എൽക്മാറിനെ നേരിടും. ഇന്ന് നെതർലാന്റ്സിലേക്ക് യാത്രയാകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ടീമിലെ പ്രധാന താരങ്ങളായ പോഗ്ബയും വാൻ ബിസാകയും ഉൾപ്പെട്ടിട്ടില്ല. പരിക്ക് കാരണമാണ് ഇരുതാരങ്ങളും ടീമിന് ഒപ്പം ഇല്ലാത്തത്. ലൂക് ഷോ, മാർഷ്യൽ തുടങ്ങിയ താരങ്ങളും ഇന്ന് ടീമിനൊപ്പം ഇല്ല.

യുവതാരങ്ങളെ ആകും ഇന്ന് സോൾഷ്യർ ആദ്യ ഇലവനിൽ ഇറക്കുക. ചൊങ്, ഗോമസ്, ഗ്രീൻവുഡ് തുടങ്ങിയവർ ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒരു എവേ മത്സരം ജയിക്കാൻ ആയിട്ടില്ല എന്ന് പരാതി കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് മാറ്റേണ്ടതുണ്ട്.

Travelling squad: David De Gea, Sergio Romero, Lee Grant; Diogo Dalot, Victor Lindelof, Harry Maguire, Axel Tuanzebe, Marcos Rojo, Brandon Williams; Scott McTominay, Nemanja Matic, Fred, James Garner, Andreas Pereira, Juan Mata, Jesse Lingard, Angel Gomes, Daniel James; Tahith Chong, Marcus Rashford, Mason Greenwood.