തന്റെ മുഴുവന്‍ ഫോക്കസും ടി20 ലോകകപ്പിൽ – ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

തന്റെ ഇപ്പോളത്തെ മുഴുവന്‍ ഫോക്കസും ടി20 ലോകകപ്പിന്മേലാണെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. ആ ഐസിസി മെഗാ ഇവന്റിൽ തനിക്ക് എല്ലാ മത്സരങ്ങളിലും ബൗള്‍ ചെയ്യാനാകുമെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

തനിക്ക് നൂറ് ശതമാനം ഫിറ്റ് ആയി ബൗളിംഗിലേക്ക് വരാനുള്ള തീവ്രമായ ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി താന്‍ ആത്മാര്‍ത്ഥതയോടെയാണ് പരിശീലനം നടത്തുന്നതെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇന്ത്യയുടെ ശ്രീലങ്കയിലേക്കുള്ള രണ്ടാം നിര ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുണ്ട്.

ഒക്ടോബര്‍ പകുതിയോടെയാണ് ടി20 ലോകകപ്പ് നടക്കുക. ടൂര്‍ണ്ണമെന്റ് ഇപ്പോള്‍ ഇന്ത്യയിലാണ് നടക്കാനിരിക്കുന്നതെങ്കിലും ഐസിസി വേദിയായി യുഎഇയെയും ഒമാനെയും പരിഗണിക്കുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഈ മാസം അവസാനത്തോടെ ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.