ഇന്ത്യയുടെ ഡേ നൈറ്റ് ടെസ്റ്റിനുള്ള നാലാം ദിവസത്തെയും ടിക്കറ്റുകൾ വിറ്റുതീർന്നു

Photo: Twitter/@BCCI
- Advertisement -

ബംഗ്ലദേശും ഇന്ത്യയും തമ്മിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിനുള്ള ആദ്യ നാല് ദിവസത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അറിയിച്ചു. നേരത്തെ ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നെന്ന് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. തുടർന്ന് ഇന്നാണ് നാലാം ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്ന കാര്യം ഗാംഗുലി അറിയിച്ചത്.

ആദ്യ നാല് ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നും അതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്. 67000ത്തോളം ആൾക്കാർക്ക് കളി കാണാനുള്ള സൗകര്യം ഈഡൻ ഗാർഡാൻസിലുണ്ട്.

Advertisement