ബയോ ബബിളില്‍ നിന്ന് അഞ്ച് താരങ്ങളെ റിലീസ് ചെയ്ത് ഇംഗ്ലണ്ട്

Sports Correspondent

മാഞ്ചസ്റ്ററിലെ ബയോ ബബിളില്‍ നിന്ന് അഞ്ച് താരങ്ങളെ റിലീസ് ചെയ്ത് ഇംഗ്ലണ്ട്. ജോ ഡെന്‍ലി, ക്രെയിഗ് ഓവര്‍ട്ടണ്‍, ഒല്ലി റോബിന്‍സണ്‍, ഒല്ലി സ്റ്റോണ്‍ എന്നിവരെയാണ് വിന്‍ഡീസിനെതിരെയുള്ള മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ ഇടം ലഭിയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് റിലീസ് ചെയ്തത്.

ഇതില്‍ ജോ ഡെന്‍ലി ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്യാമ്പിലേക്ക് തിങ്കളാഴ്ച ചേരും. സൗത്താംപ്ടണിലെ ഏജീസ് ബൗളിലാണ് അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര നടക്കുന്നത്. മറ്റു നാല് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ ബോബ് വില്ലിസ് ട്രോഫി(കൗണ്ടി മത്സരം) കളിക്കുന്നതിനായി തങ്ങളുടെ കൗണ്ടികളില്‍ ചേരാം.

ജൂലൈ 30നാണ് ഇംഗ്ലണ്ടിന്റെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം. സൗത്താംപ്ടണിലാണ് പരമ്പര നടക്കുന്നത്.