പ്രതേഷ് ശിരോദ്കർ ഇനി റിയൽ കാശ്മീരിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവൻ സെൻട്രൽ മിഡ്ഫീൽഡർ പ്രതേഷ് ഷിരോദ്കറുമായുള്ള ഇനി ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിനു വേണ്ടി കളിക്കും. കഴിഞ്ഞ സീസണിൽ ഡെമ്പോ എഫ് സിക്ക് ഒപ്പാായിരുനു ഷിരോദ്കർ ഉണ്ടായിരുന്നത്. ഒരു സീസൺ മുമ്പ് എഫ് സി ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പ് നേടിയ താരമാണ് പ്രതേഷ്. എന്നാൽ അതിനു ശേഷം പ്രൊഫഷണൽ മത്സരങ്ങളൊൽ ഷിരോദ്കറെ കണ്ടിട്ടില്ല. ഇപ്പോൾ ഫിറ്റ്നെസ് വീണ്ടെടുത്ത താരം കാശ്മീരുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ്.

ഗോവക്കാരനായ പ്രതേഷ് മുൻ സീസണുകളിൽ മുംബൈ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. സ്പോർടിംഗ് ഗോവയിലൂടെ വളർന്ന് വന്ന താരമാണ്. സീസ അക്കാദമി, മുംബൈ എഫ് സി എന്നീ ക്ലബുകളിലും ഷിരോദ്കർ മുമ്പ് കളിച്ചിട്ടുണ്ട്.