ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ മികച്ച ടി20 താരമാക്കിയത് താരത്തിന്റെ ഫിറ്റ്നസ് ആണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്‌ലിക്ക് ക്രിസ് ഗെയ്‌ലിന്റെ ശക്തിയോ എ ബി ഡിവില്ലേഴ്സിന്റെ കഴിവോ ഇല്ലെന്നും എന്നാൽ താരത്തിന്റെ ഫിറ്റ്നസ്സും വിക്കറ്റിന് ഇടയിലെ ഓട്ടവും താരത്തെ മികച്ച ടി20 കളിക്കാരനാക്കിയെന്ന് ഗൗതം ഗംഭീർ പറഞ്ഞു.
നിലവിൽ ക്രിക്കറ്റ് ലോകത്ത് എല്ലാ പന്തിൽ സ്ട്രൈക്ക് മാറ്റാൻ കഴിയുന്ന ഒരുപാട് താരങ്ങൾ ഇല്ലെന്നും ആ കഴിവ് ആണ് വിരാട് കോഹ്‌ലിയെ മറ്റുള്ള താരങ്ങളിൽ നിന്ന് വിത്യസ്തനാക്കുന്നതെന്നും ഗംഭീർ പറഞ്ഞു. രോഹിത് ശർമ്മ വലിയ മികച്ച ഷോട്ടുകൾ കളിക്കുന്ന താരമാണെങ്കിലും വിരാട് കോഹ്‌ലിയെ പോലെ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ രോഹിത് ശർമ്മക്ക് കഴിയാറില്ലെന്നും ഗംഭീർ പറഞ്ഞു. ടി20യിൽ 82 മത്സരങ്ങളിൽ നിന്ന് 50.8 ആവറേജുമായി വിരാട് കോഹ്‌ലി 2794 റൺസ് നേടിയിട്ടുണ്ട്.