“പ്രീമിയർ ലീഗ് കിരീടം നേടിയാൽ ലിവർപൂൾ സ്റ്റേഡിയത്തിൽ ക്ലോപ്പിന്റെ പ്രതിമ പണിയണം”

- Advertisement -

ലിവർപൂൾ അവരുടെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് അടുത്താണ്. ഇനി രണ്ട് വിജയങ്ങൾ കൂടെ മതി ലിവർപൂളിന് പ്രീമിയർ ലീഗ് ലീഗ് കിരീടം ഉറപ്പാകാൻ. ലിവർപൂൾ കിരീടം നേടുക ആണെങ്കിൽ ഈ സീസൺ അവസാനത്തോടെ തന്നെ ആൻഫീൽഡിൽ ക്ലോപ്പിന്റെ പ്രതിമ പണിയാൻ തുടങ്ങണം എന്ന് ലിവർപൂൾ ഇതിഹാസം ജെറാഡ് പറയുന്നു. ക്ലോപ്പ് അത്രയ്ക്ക് വലിയ കാര്യങ്ങളാണ് ക്ലബിൽ ചെയ്യുന്നത് എന്നാൺ. ജെറാഡ് പറയുന്നത്.

നീണ്ടകാലം ജെറാഡ് ലിവർപൂളിൽ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന് ഒരു ലീഗ് കിരീടം നേടാൻ ആയിരുന്നില്ല. കഴിഞ്ഞ സീസണിൽ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ക്ലോപ്പിന് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം കൂടെ നേടിക്കൊടുക്കാൻ ആയാൽ അത് പകരം വെക്കാനില്ലാത്ത നേട്ടമാകും എന്നാണ് ജെറാഡ് പറയുന്നത്.

Advertisement